തലശ്ശേരി മാഹി കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി
text_fieldsതലശ്ശേരി മാഹി കൂട്ടായ്മ നടത്തിയ ഇഫ്താർ സംഗമം
സുഹാർ: ബാത്തിന ഏരിയയിലെ തലശ്ശേരി മാഹി നിവാസികളുടെ കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി. സുഹാറിലെ സുവൈറ പാർക്കിൽ നടന്ന ഇഫ്താറിൽ തലശ്ശേരി മാഹി കൂട്ടായ്മയുടെ പ്രവർത്തകരും കുടുംബങ്ങളും പങ്കെടുത്തു. ജീവകാരുണ്യ, കലാ, കായിക സാംസ്കാരിക പരിപാടികൾ നടത്തി വരാറുള്ള ഈ കുടുംബ കൂട്ടായ്മ സുഹാറിൽ ഏഴ് വർഷമായി പ്രവർത്തിക്കുന്നു.
ഓരോ കുടുംബങ്ങളും കൊണ്ടുവന്ന വിഭവങ്ങൾ ഉൾകൊള്ളിച്ചാണ് ഇഫ്താർ ഒരുക്കിയത്. തുടർന്ന് നടന്ന യോഗത്തിൽ അസീസ് ഹാഷിം, റിയാസ്, മുർഷിദ്, സിറാജ്, സലിം പാലിക്കണ്ടി, റമീസ്, നജീബ് എന്നിവർ സംസാരിച്ചു.കൂട്ടായ്മയിലേക്ക് പുതുതായി ചേർന്ന റിഷാദും കുടുംബത്തിനെയും അംഗങ്ങൾ സ്വാഗതം ചെയ്തു.മഷൂദ്, സഹൂർ, നൗഫൽ, ബിനോയ്, ഷാഹുൽ, അർഷിദ്, നിഷാൻ, ഷഹ്സ് എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.

