ഇൻകാസ് ഇബ്ര ഓണാഘോഷം
text_fieldsഇൻകാസ് ഇബ്രയുടെ ഓണാഘോഷ പരിപാടികളിൽനിന്ന്
മസ്കത്ത്: ഇൻകാസ് ഇബ്രയുടെ ഓണാഘോഷം ‘ഇൻകാസ് ഇബ്ര തിരുവോണസംഗമം 2024’ എന്ന പേരിൽ ശർഖിയ സാൻഡ്സ് ഹോട്ടലിൽ സംഘടിപ്പിച്ചു . തിരുവോണ നാളിൽ നടത്തിയ ആഘോഷ പരിപാടിയില്‍ ഇബ്രയിലെയും പരിസര പ്രദേശങ്ങളിലെയും നാന തുറകളില്‍പ്പെട്ട നിരവധി മലയാളികൾ പങ്കെടുത്തു.
തിരുവോണ ദിവസം നബിദിന അവധി ലഭിച്ചതിനാൽ മലയാളി കുടുംബങ്ങൾക്ക് ഒന്നിച്ചു തിരുവോണം ആഘോഷിക്കാനുള്ള അവസരം ലഭിച്ചു.
മലയാളികളുടെ ഗൃഹാതുരത്വത്തിന്റെ നല്ല ഓര്‍മകള്‍ പങ്കുവെച്ച്, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ഓണക്കളികളും നടന്നു. മനോഹരമായ ഓണപ്പൂക്കളവും മുപ്പതോളം വിഭവങ്ങള്‍ ചേർന്ന ഓണസദ്യയും ഒരുക്കിയിരുന്നു.
ഇൻകാസ് ഇബ്ര പ്രസിഡന്റ് അലി കോമത്ത്, ജനറൽ സെക്രട്ടറി സുനിൽ മാളിയേക്കൽ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സൈമൺ, ബിനോജ്, സജീവ്, ഷാനവാസ്, സോജി, കുര്യാക്കോസ്, ജിനോജ്, ലിജോ, രജീഷ്, ജോമോൻ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

