ഇൻകാസ് ഇബ്രി ഇഫ്താർ സംഗമം
text_fieldsഇൻകാസ് ഇബ്രി നടത്തിയ ഇഫ്താർ സംഗമം
മസ്കത്ത്: റമദാന്റെ ആത്മീയ പരിശുദ്ധിയും സൗഹൃദത്തിന്റെ സ്നേഹവാത്സല്യവും പങ്കുവെച്ച് ഇൻകാസ് ഇബ്രി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുമുള്ള നിരവധി ആളുകൾ പങ്കെടുത്തു.
പരസ്പര സ്നേഹവും സഹോദര്യവും ഊട്ടി ഉറപ്പിക്കാൻ ഇങ്ങനെ ഉള്ള സംഗമം കൊണ്ട് സാധിക്കുമെന്ന് നമസ്ക്കാരത്തിന് നേതൃത്വം നൽകിയ നൗഫൽ അൻവരി പറഞ്ഞു. ഇൻകാസ് പ്രസിഡന്റ്. ടി എസ്. ഡാനിയേൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അൻസാരി ആറ്റിങ്ങൽ, ഇൻകാസ് സഹയാത്രികൻ കുയിൽ നിസാർ എന്നിവർ ഇഫ്താർ സംഗമം കോ-ഓഡിനേറ്റ് ചെയ്തു. ഇൻകാസ് എക്സിക്യൂട്ടിവ് അംഗങ്ങളായ ബഷീർ, പ്രഭാത്, സുഹൈൽ, ഹരീഷ്, റിനോഷ്, താജു, എബിൻ, ഷാനവാസ്, എൽദോ, നവാസ്, സുഭാഷ്, ഇൻകാസ് വനിതാ വിങ് പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.. ഇൻകാസ് നാഷനൽ കമ്മിറ്റി മെമ്പർ ഷബീർ ഇഫ്താർ സംഗമത്തിന് ആശംസ അറിയിച്ചു സംസാരിച്ചു.
ജനറൽ സെക്രട്ടറി ഷിഹാബ് തട്ടാരുകുറ്റിയിൽ സ്വാഗതവും ട്രഷ്രറർ വിനുപ് വെണ്ട്രപിള്ളി നന്ദിയും പറഞ്ഞു.

