പ്രവാസി ഭാരതീയ ദിവസ്: ഒമാനിൽനിന്ന് പ്രമുഖർ പങ്കെടുക്കും
text_fieldsമസ്കത്ത്: മധ്യപ്രദേശിലെ ഇന്ദോറില്‍ ഇന്നു മുതൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിൽ ഒമാനിൽനിന്ന് പ്രമുഖർ പങ്കെടുക്കും. എന്നാൽ, പങ്കെടുക്കുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
70 രാജ്യങ്ങളില്‍നിന്നായി 3500 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സമ്മേളനം 10ന് സമാപിക്കും. യു.എ.ഇയില്‍നിന്നാണ് കൂടുതല്‍ പ്രതിനിധികള്‍. മൊറീഷ്യസാണ് രണ്ടാമത്. പ്രതിനിധികളുടെ എണ്ണത്തില്‍ ഖത്തറാണ് മൂന്നാമത്. സാധാരണക്കാരായ തൊഴിലാളികളും വിദ്യാര്‍ഥികളും ഇത്തവണത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. തിരഞ്ഞെടുക്കപ്പെട്ട 200 വിദ്യാര്‍ഥികള്‍ യു.എ.ഇയില്‍നിന്ന് ഇന്ദോറിലെത്തും. ഇത്തവണത്തെ പ്രവാസി ഭാരതീയ സമ്മാനവും സമ്മേളനത്തില്‍ രാഷ്ട്രപതി സമ്മാനിക്കും.

