ഇറാൻ പ്രസിഡന്റ് ഇന്ന് ഒമാനിൽ
text_fieldsമസ്കത്ത്: ഇറാൻ പ്രസിഡന്റ് ഡോ. മസ്ഊദ് പെസശ്കിയാൻ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ചൊവ്വാഴ്ച ഒമാനിൽ എത്തും.ഇരു രാജ്യങ്ങൾക്കുമിടയിൽ നിലവിലുള്ള ഉഭയകക്ഷി സഹകരണത്തെ പിന്തുണക്കുന്നതിനും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും സന്ദർശനം സഹായകമാകും. രണ്ടു സൗഹൃദ രാജ്യങ്ങളുടെയും താൽപര്യങ്ങളും ജനങ്ങളുടെ അഭിലാഷങ്ങളും നിറവേറ്റുന്നതിനുമായി പരസ്പര താൽപര്യമുള്ള നിരവധി മേഖലകൾ ചർച്ച ചെയ്യും.
പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ പൊതുവായ ആശങ്കയുള്ള വിഷയങ്ങളും വിശകലനം ചെയ്യും. ഇറാനും യു.എസും തമ്മിലുള്ള അണവ വിഷയത്തിൽ ഒമാൻ മധ്യസ്ഥതവഹിക്കുന്ന പശ്ചാതലത്തിലാണ് ഇറാൻ പ്രസിഡന്റിന്റെ സന്ദർശനം

