ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രഭാഷണം നാളെ
text_fieldsജിഫ്രി മുത്തുക്കോയ തങ്ങൾ
അബൂദബി: ദേശീയദിനാഘോഷ ഭാഗമായി അബൂദബി സുന്നി സെൻറര്‍ സംഘടിപ്പിക്കുന്ന 'ഇന്ത്യ-യു.എ.ഇ സുദൃഢ ബന്ധത്തിെൻറ ഊഷ്മള ചരിത്രം' പ്രഭാഷണം ഞായറാഴ്ച നടക്കും. ഇന്ത്യന്‍ ഇസ്ലാമിക് സെൻറര്‍ മെയിന്‍ ഹാളില്‍ രാത്രി എട്ടിന് നടക്കുന്ന പ്രഭാഷണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികൾ: സിംസാറുല്‍ ഹഖ് ഹുദവി(മുഖ്യ രക്ഷാധികാരി), ഡോ. അബ്ദുറഹ്മാന് മൗലവി ഒളവട്ടൂര്‍ (ചെയര്മാന്), അബ്ദുല്‍ ബാരി ഹുദവി(ജനറല്‍ കണ്‍വീനര്‍), അബ്ദുല്ല നദ്വി (ട്രഷറര്‍), അബ്ദുറഹ്മാന് തങ്ങള്‍, മുസ്തഫ വാഫി (പ്രോഗ്രാം ചെയര്മാന്, കണ്‍വീനര്‍), ഷഹീന് തങ്ങള്‍, ഹാരിസ് ബാഖവി (പബ്ലിസിറ്റി ചെയര്മാന്, കണ്‍വീനര്‍), അഷ്റഫ് ഹാജി വാരം, അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍ (റിസപ്ഷന് ചെയര്മാന്, കണ്‍വീനര്‍), മന്‍സൂര്‍ മൂപ്പന്, സാബിര്‍ മാട്ടൂല്‍ (സ്റ്റേജ് ആന്‍ഡ് ഡെക്കറേഷന്, ചെയര്മാന്, കണ്‍വീനര്‍), മന്‍സൂര്‍ കൈപ്പമംഗലം, നവാസ് കടമേരി (ട്രാൻസ്പോർട്ടേഷന് ചെയര്മാന്, കണ്‍വീനര്‍), യാഹൂ പേരശന്നൂര്‍, നവാസ് പയ്യോളി (വളൻറിയര്‍ ചെയര്മാന്, കണ്‍വീനര്‍).

