കൈരളി സുഹാർ ഓണാഘോഷം ഇന്ന്
text_fieldsRepresentational Image
സുഹാർ: കൈരളി സുഹാർ ടൺ യൂനിറ്റിന്റെ ഈ വർഷത്തെ ഈദ്-ഓണാഘോഷം വെള്ളിയാഴ്ച അൽ അമീറാ പാലസ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10 മണിക്ക് പായസമത്സരം, ഉദ്ഘാടന സമ്മേളനം, സുഹാറിലെ പൊതുമണ്ഡലത്തിലെ വിശിഷ്ട വ്യക്തികളെ ആദരിക്കൽ, ഓണസദ്യ, വടംവലി, കലാ കായിക മത്സരങ്ങൾ എന്നിവ അരങ്ങേറും.
വൈകുന്നേരം 6.30ന് ആരംഭിക്കുന്ന ‘മ്യൂസിക്കൽ ഫിയസ്റ്റ’യിൽ വിവിധതരത്തിലുള്ള കല, സംഗീത നൃത്ത പരിപാടികൾ നടത്തും. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി നടത്തുന്ന മ്യൂസിക്കൽ ഫിയസ്റ്റ പരിപാടിയിൽ പങ്കെടുക്കുന്നതിന് മലയാളി സമൂഹത്തിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘടകസമിതി സെക്രട്ടറി മുരളി കൃഷ്ണനും പ്രോഗ്രാം കൺവീനർ ജി. ഹരികുമാറും അറിയിച്ചു.

