കാസർകോട് സ്വദേശി ഒമാനിൽ കുഴഞ്ഞ് വീണ് മരിച്ചു
text_fieldsമസ്കത്ത്: കാസർകോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി. ഒമാനിൽ കഴിഞ്ഞ 22 വർഷമായി ഡയറി സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്ന കാഞ്ഞങ്ങാട് സ്വദേശി കൃഷ്ണകുമാർ (45) ആണ് മരിച്ചത്. ഒമാൻ നാദ ഡയറി കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്ന കൃഷ്ണകുമാർ രാവിലെ ഡ്യൂട്ടിക്കെത്തി സഹപ്രവർത്തകരുമായി സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ ആറ് മാസം മുമ്പാണ് കൃഷ്ണകുമാർ ഒമാൻ നാദ ഡയറിയിൽ ജോലിയിൽ പ്രവേശിച്ചത്. ഇതിനു മുമ്പ് ഒമാനിലെ നിരവധി കമ്പനികളിൽ ഡയറി സെയിൽസ്മാനായി പ്രവർത്തിച്ചിട്ടുണ്ട്.
പിതാവ്: രാമചന്ദ്ര ശ്രീനിവാസ. മാതാവ് കേശവ ഗീത. ഭാര്യ: അശ്വിനി. മകൾ കൃതി. മസ്‌കത്ത് അൽ ഖുവൈർ ബുർജീൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്കെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ് ബന്ധപ്പെട്ടവർ അറിയിച്ചു.

