കേരള ഫെസ്റ്റിന് തുടക്കം
text_fieldsഓണാഘോഷത്തിന്റെ ഭാഗമായുള്ള കേരള ഫെസ്റ്റിന് തുടക്കമായപ്പോൾ
മസ്കത്ത്: ഓണാഘോഷത്തിന്റെ ഭാഗമായുള്ള കേരള ഫെസ്റ്റിന് തുടക്കമായി. എറണാകുളം റെസിഡന്റ്സ് അസോസിയേഷൻ, സ്നേഹക്കൂട്, ഒമാൻ കൃഷിക്കൂട്ടം, സ്നേഹതീരം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. റൂസൈലിലെ ‘ദി ഗാർഡൻ റസ്റ്റാറന്റിൽ’ നടക്കുന്ന പരിപാടി നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട മഹർ ഖലീൽ ഉദ്ഘാടനം ചെയ്തു. സാബ്രിസ് ഗ്രൂപ് ചെയർമാൻ സാബ്രി ഹാരിദ് അധ്യക്ഷത വഹിച്ചു. ഫൈസൽ പോഞ്ഞാശ്ശേരി, അനീഷ് സയ്യിദ് തുടങ്ങിയവർ സംസാരിച്ചു. കലാപരിപാടികൾ, ഫാഷൻ ഷോ, ഓണം ഷോപ്പിങ് ഫെസ്റ്റിവൽ എന്നിങ്ങനെയുള്ള പരിപാടികൾ നാട്ടിലെ പൂരപ്പറമ്പിന്റെ മാതൃകയിലാണ് ഒരുക്കിയിരിക്കുന്നത്. വൈകീട്ട് ആറ് മണിമുതൽ രാത്രി 12 മണിവരെയാണ് പരിപാടികൾ. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടികൾ ശനിയാഴ്ചയോടെ അവസാനിക്കും.

