ശ്രദ്ധേയമായി മസ്കത്ത് കെ.എം.സി.സി ഗ്രാൻഡ് ഇഫ്താർ
text_fieldsമസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗ്രാൻഡ് ഇഫ്താർ സംഗമം
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റൂവി സുന്നി സെന്ററിൽ നടന്ന ഇഫ്താറിൽ 34 ഏരിയ കമ്മിറ്റിയിൽ നിന്നുമുള്ള പ്രവർത്തകരും പ്രതിനിധികളും ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു. എസ്.എൻ.ഡി.പി യോഗം ഒമാൻ കൺവീനർ രാജേഷ് , ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് വൈസ് ചെയർമാൻ സുഹൈൽ ഖാൻ, അൻവർ ഹാജി , ഷക്കീൽ ഹസ്സൻ, ഇന്ത്യൻ സോഷ്യൽ ക്ലബ്, ഇന്ത്യൻ സ്കൂൾ ബോർഡ് എന്നിവയുടെ ഭാരവാഹികൾ ഉൾപ്പെടെ നിരവധി പ്രമുഖർ അതിഥികളായെത്തി. മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് റഹീസ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ, പി.ടി.കെ ഷമീർ കേന്ദ്ര കമ്മറ്റി ഭാരവാഹികൾ, ഇഫ്താർ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ 50ഓളം വളന്റിയർമാരാണ് പരിപാടികൾ നിയന്ത്രിച്ചത്.

