വിപുലമായ ഇഫ്താറുമായി കെ.എം.സി.സി സലാല
text_fieldsകെ.എം.സി.സി സലാലയിൽ ഒരുക്കിയ ഇഫ്താർ മീറ്റ്
സലാല: കെ.എം.സി.സി ദോഫാർ ക്ലബ് മൈതാനിയിൽ നടന്ന ഇഫ്താർ മീറ്റിൽ ആയിരങ്ങൾ സംബന്ധിച്ചു. ഇഫ്താറിൽ സലാലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരാണ് സംബന്ധിച്ചത്. വിവിധ രാജ്യക്കാരായ പ്രവാസികളും സംബന്ധിച്ചു. മയക്കുമരുന്നിനെതിരെയുള്ള പ്രവർത്തനങ്ങൾക്കാണ് ഇക്കുറി ഊന്നൽ നൽകുന്നതെന്ന് കെ.എം.സി.സി. പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ പറഞ്ഞു. വർഷങ്ങളായി നടന്ന് വരുന്ന ഇഫ്താറിൽ വിവിധ മത സാമൂഹ്യ സംഘടന നേതാക്കളും സ്വദേശി പ്രമുഖരും സംബന്ധിച്ചു. നായിഫ് അഹമദ് ഷൻഫരി കോൺസുലാർ ഏജന്റ് ഡോ:കെ.സനാതനൻ, രാകേഷ് കുമാർ ജാ, ഡോ: അബൂബക്കർ സിദ്ദീഖ് , ദീപക് പഠാങ്കർ, ഒ.അബ്ദുൽ ഗഫൂർ , ജി.സലീം സേട്ട്, മുഹമ്മദ് നവാബ് , അബ്ദുല്ലത്തീഫ് ഫൈസി തുടങ്ങിയവർ സംബന്ധിച്ചു.
നാസർ പെരിങ്ങത്തുർ ,ഷബീർ കാലടി, വി.പി അബ്ദു സലാം ഹാജി, റഷീദ് കൽപറ്റ, കൺവീനർ ഷൗക്കത്ത്, നിസാർ മുട്ടുങ്ങൾ, ഷൗക്കത്ത് വയനാട്, വർക്കിംഗ് കമ്മിറ്റിയംഗങ്ങൾ നേത്യത്വം നൽകി സമാന്തരമായി കെ.എം.സി.സി വനിത വിങ്ങിന്റെ ഇഫ്താർ പബ്ലിക് പാർക്കിലും നടന്നു. റൗള ഹാരിസ്, ശസ്ന നിസാർ, സഫിയ മനാഫ് എന്നിവർ നേത്യത്വം നൽകി.

