കെ.എം.സി.സി 'ഉദയം 2022' 15ന്; കെ.എം.ഷാജി പങ്കെടുക്കും
text_fieldsമസ്കത്ത്: മസ്കത്ത് കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഉദയം2022' വ്യാഴാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാത്രി ഒമ്പത് മണിക്ക് അൽഖൂദ് അൽ അസല ഓഡിറ്റോറിയത്തിലെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നഗറിലായിരിക്കും പരിപാടി. മുസ്ലിം ലീഗ് സെക്രട്ടറി കെ.എം.ഷാജി മുഖ്യപ്രഭാഷണം നിർവ്വഹിക്കും.
കോവിഡ് മഹാമാരി കാലത്ത് മസ്കത്തിലെ പ്രവാസി സമൂഹത്തിന് സേവനങ്ങൾ ചെയ്ത ബദർ അൽ സമാ ഹോസ്പിറ്റൽ എം.ഡി. അബ്ദുൽ ലത്തീഫ്, മസ്കത്ത് പ്രീമിയർ മെഡിക്കൽ സെന്റർ എം.ഡി. സുബൈർ കണ്ടിയിൽ, മലബാർ ഗോൾഡ് ആനഡ് ഡയമണ്ട്സ് റീജിയനനൽ ഹെഡ് നജീബ്, അൽ സലാമ പോളിക്ലിനിക് മാനേജിങ് പാർട്ണർ ഡോ. റഷീദ്, മസ്കത്ത്കെ.എം.സി.സി സീനിയർ നേതാവ് എം.ടി.അബൂബക്കർ എന്നിവരെ ചടങ്ങിൽ ആദരിക്കും.
വാർത്ത സമ്മേളനത്തിൽ അൽഖൂദ് കെ.എം.സി.സി പ്രസിഡന്റ് അബ്ദുൽ ഹമീദ് പേരാമ്പ്ര, ജനറൽ സെക്രട്ടറി ടി.പി. മുനീർ, ട്രഷറർ ഷാജഹാൻ തായാട്ട്, സി.വി.എം ബാവ വേങ്ങര, അബ്ദുൽ ഹക്കീം പാവറട്ടി, എൻ.എ.എം ഫാറൂഖ് , ഇഖ്ബാൽ കൂനിയിൽ,സമദ് മുക്കാലക്കൽ, എന്നിവർ പങ്കെടുത്തു.

