കൊടുങ്ങല്ലൂര്‍ കൂട്ടായ്മ ഓണാഘോഷം ഇന്ന്
text_fieldsമസ്കത്ത്: ഒമാന്‍ കൊടുങ്ങല്ലൂര്‍ കൂട്ടായ്മ (ഒ.കെ.കെ) സംഘടിപ്പിക്കുന്ന ഓണാഘോഷം വെള്ളിയാഴ്ച അല്‍ ഖുദ് അല്‍ അസാല ഓഡിറ്റോറിയത്തില്‍ നടക്കും. ഓണസദ്യയോടൊപ്പം ചെണ്ടമേളവും മാവേലി എഴുന്നള്ളിപ്പും നടക്കും. കൊടുങ്ങല്ലൂര്‍ കൂട്ടായ്മയിലെ വനിത വിഭാഗവും കുട്ടികളും ഉള്‍പ്പെടെ അംഗങ്ങള്‍ അവതരിപ്പിക്കുന്ന ആകര്‍ഷക കലാപരിപാടികളും അരങ്ങേറും. ഒരിടം എന്ന പേരില്‍ കൊടുങ്ങല്ലൂര്‍ കൂട്ടായ്മ അംഗങ്ങള്‍ അവതരിപ്പിക്കുന്ന ദൃശ്യാവിഷ്കാരം പരിപാടിയുടെ മാറ്റുകൂട്ടും. ഇന്ന് രാവിലെ 11ന് തുടങ്ങുന്ന ഓണാഘോഷ പരിപാടികള്‍ രാത്രി ഒമ്പത് വരെ നീളുമെന്ന് പ്രസിഡന്റ് റിയാസ് അബ്ദുല്‍ മജീദ്, സെക്രട്ടറി ലബീഷ് കൊടുങ്ങല്ലൂര്‍, പ്രോഗ്രാം കണ്‍വീനര്‍ മുജീബ് മജീദ് എന്നിവര്‍ അറിയിച്ചു.

