കെ.പി.സി.സി 137രൂപ ചലഞ്ച് സൂർ റീജനൽ ഉദ്ഘാടനം
text_fieldsഒ.ഐ.സി.സി സൂർ റീജനൽ കമ്മിറ്റി സംഘടിപ്പിച്ച 137രൂപ ചലഞ്ച് ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കരപിള്ള ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: ഒ.ഐ.സി.സി സൂർ റീജനൽ കമ്മിറ്റി കെ.പി.സി.സി 137രൂപ ചലഞ്ച് ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കരപിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശ്രീധർ ബാബു തുക കൈമാറി. അഡ് ഹോക് കമ്മിറ്റി പ്രസിഡന്റ് സജി ഔേസഫ് ഉദ്ഘാടനം ചെയ്തു. ശ്രീധർ ബാബു അധ്യക്ഷതവഹിച്ചു.
ഒ.ഐ.സി.സി സീനിയർ നേതാവ് എൻ.ഒ. ഉമ്മൻ, അഡ്ഹോക് കമ്മിറ്റി അംഗങ്ങളായ നിയാസ് ചെണ്ടയാട്, ബിന്ദു പാലക്കൽ, എം.ജെ. സലിം, ബിനേഷ് മുരളി, സൂർ റീജനൽ കമ്മിറ്റി ഭാരവാഹികളായ ഉസ്മാൻ അന്തിക്കാട്, അനിൽ ഉഴമളക്കൽ എന്നിവർ സംസാരിച്ചു.
റീജനൽ കമ്മിറ്റിയുടെ സ്നേഹോപഹാരം കമ്മിറ്റി അംഗങ്ങൾ കുമ്പളത്തിന് സമ്മാനിച്ചു. വേണു കാരേറ്റ് സ്വാഗതവും സമീർ പള്ളിയമ്പിൽ നന്ദിയും പറഞ്ഞു.

