കുവൈത്ത് പ്രതിനിധി സംഘം എൻ.ഡി.സി സന്ദർശിച്ചു
text_fieldsകുവൈത്ത് മുബാറക് അൽ അബ്ദുല്ല ജോയിന്റ് കമാൻഡ് ആൻഡ് സ്റ്റാഫ് കോളജിൽനിന്നുള്ള
പ്രതിനിധി സംഘം നാഷനൽ ഡിഫൻസ് കോളജ് സന്ദർശിക്കുന്നു
മസ്കത്ത്: കുവൈത്ത് മുബാറക് അൽ അബ്ദുല്ല ജോയിന്റ് കമാൻഡ് ആൻഡ് സ്റ്റാഫ് കോളജിൽനിന്നുള്ള പ്രതിനിധി സംഘം നാഷനൽ ഡിഫൻസ് കോളജ് ( എൻ.ഡി.സി )സന്ദർശിച്ചു. അക്കാദമിയിലെത്തിയ സന്ദർശകരെ എൻ.ഡി.സി കമാൻഡന്റ് റിയർ അഡ്മിറൽ അലി ബിൻ അബ്ദുല്ല അൽ ഷിദി സ്വീകരിച്ചു.
കൂടിക്കാഴ്ചയിൽ, അക്കാദമിക്, പരിശീലന മേഖലകളുമായി ബന്ധപ്പെട്ടതടക്കം പരസ്പര താൽപര്യമുള്ള നിരവധി വിഷയങ്ങൾ ഇരുപക്ഷവും ചർച്ച ചെയ്തു. സന്ദർശകർക്ക് കോളേജിനെപറ്റിയും സൗകര്യങ്ങളെക്കുറിച്ചും വിശദീകരിച്ചു.
അതിന്റെ വിവിധ വകുപ്പുകളിലും പ്രതിനിധി സംഘം പര്യടനം നടത്തി. ജോയിന്റ് കമാൻഡ് ആൻഡ് സ്റ്റാഫ് കോളജിലെത്തിയ ഇവരെ ജോയിന്റ് കമാൻഡ് ആൻഡ് സ്റ്റാഫ് കോളജ് കമാൻഡന്റ് ബ്രിഗേഡിയർ സെയ്ഫ് ബിൻ ഹമദ് അൽ യൂസിഫി സ്വീകരിച്ചു. അതിഥികൾ കോളജിനെയും അതിന്റെ പരിശീലന പരിപാടികളെയും കുറിച്ചുള്ള അവതരണവും വീക്ഷിച്ചു. വിവിധ സൗകര്യങ്ങളും വകുപ്പുകളും സന്ദർശിക്കുകയും ചെയ്തു.

