'സുൽത്താൻ ഖാബൂസ് കോർണർ' പ്രദർശനത്തിന് തുടക്കം
text_fieldsദേശീയ മ്യൂസിയത്തിലെ സുൽത്താൻ ഖാബൂസ് കോർണർ ഉദ്ഘാടനം ചെയ് സയ്യിദ് ബിൽ അറബ് ബിൻ ഹൈതം ബിൻ താരിഖ് അൽ സഈദ് പ്രദർശനം കാണുന്നു
മസ്കത്ത്: ദേശീയ മ്യൂസിയത്തിലെ സുൽത്താൻ ഖാബൂസ് കോർണർ സയ്യിദ് ബിൽ അറബ് ബിൻ ഹൈതം ബിൻ താരിഖ് അൽ സഈദ് ഉദ്ഘാടനം ചെയ്തു. സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ വ്യക്തിത്വത്തിന്റെ വ്യത്യസ്ത മാനങ്ങളും ഒമാെൻറ ആധുനിക ചരിത്രവും വ്യക്തമാക്കുന്നതാണ് പ്രദർശനം. സഹോദര-സൗഹൃദ രാജ്യങ്ങളിലെ ചില നേതാക്കൾ സുൽത്താൻ ഖാബൂസിന് സമ്മാനിച്ച വ്യക്തിഗത വസ്തുക്കളു സമ്മാനങ്ങളും ഖാബൂസ് കോർണറിൽ കാണാവുന്നതാണ്. അദ്ദേഹത്തിെൻറ ജനനം, വളർച്ച, പ്രധാനപ്പെട്ട ഹോബികളും താൽപര്യങ്ങളും സർവകലാശാലാ പഠനത്തിന്റെ വിവിധ ഘട്ടങ്ങൾ, ഭരണകാര്യങ്ങൾ തുടങ്ങിയവ പ്രദർശനത്തിൽ എടുത്തുകാണിക്കുന്നുണ്ട്.

