ലോഗോ പ്രകാശനം
text_fieldsസംസം പബ്ലിക്കേഷൻസിെൻറ ലോഗോ അൽ ഗൂബ്രയിൽ ഒ.കെ.സി.കെ ഭാരവാഹികളായ ഷുഹൈബ് വാഴകുളങ്ങരയും ഇർഷാദ് മഠത്തിലും ചേർന്ന് പ്രകാശനം ചെയ്യുന്നു
മസ്കത്ത്: ഒമാനിലെ കണ്ണൂർ സിറ്റി നിവാസികളുടെ കൂട്ടായ്മയായ ഒ.കെ.സി.കെയുടെ (ഓവർസിസ് കണ്ണൂർ സിറ്റി കൂട്ടായ്മ ) സംരംഭമായ സംസം പബ്ലിക്കേഷൻസിെൻറ ലോഗോ അൽ ഗൂബ്രയിൽ പ്രകാശനം ചെയ്തു.
കൂട്ടായ്മയുടെ വൈസ് ചെയർമാൻ ഷുഹൈബ് വാഴകുളങ്ങരയും ജനറൽ സെക്രട്ടറി ഇർഷാദ് മഠത്തിലും ചേർന്നാണ് പ്രകാശനം ചെയ്തത്. ജുനൈദ് മൈതാനപ്പള്ളി, ട്രഷറർ സഹദ് ഖലീൽ, സംസം പബ്ലിക്കേഷൻസ് ഡയറക്ടർ ശംസു മാടപ്പുര തുടങ്ങിയവർ സംസാരിച്ചു. പബ്ലിക്കേഷൻസിെൻറ പ്രഥമ സംരംഭമായ 'നോമ്പനുഭവം' ഉടൻ പ്രസിദ്ധീകരിക്കും.

