ന്യൂനമർദം ഉഷ്ണമേഖല ന്യൂനമർദമായി മാറിയേക്കും
text_fieldsമസ്കത്ത്: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഒക്ടോബർ 12ഓടെ ഉഷ്ണമേഖലാ ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കുകിഴക്കൻ അറബിക്കടലിൽ ആലിപ്പഴം, ഇടി, മിന്നൽ എന്നിവ സൃഷ്ടിക്കാൻ കഴിയുന്ന മേഘങ്ങളുടെ പ്രവർത്തനങ്ങൾ വർധിച്ചതായി നാഷനൽ മൾട്ടി ഹാസാർഡ്സ് എർലി വാണിങ് സെന്ററിൽനിന്നുള്ള ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളും വിശകലനങ്ങളും സൂചിപ്പിക്കുന്നു.
ന്യൂനമർദം അടുത്ത രണ്ട് ദിവസങ്ങളിൽ പടിഞ്ഞാറ് അറബിക്കടലിലേക്ക് മധ്യ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ചയോടെ ഉഷ്ണമേഖലാ ന്യൂനമർദമായി മാറാനുള്ള സാധ്യയയുമുണ്ട്. പ്രതീക്ഷിക്കുന്ന കാലാവസ്ഥയുടെ സംഭവവികാസങ്ങൾ നാഷനൽ മൾട്ടി ഹാസാർഡ്സ് എർലി വാണിങ് സെന്ററിലെ സ്പെഷലിസ്റ്റുകൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയണൈന്ന് അധികൃതർ വ്യക്തമാക്കി.

