ലുലു ഡ്രീം ഡ്രൈവ് 2021 നറുക്കെടുപ്പ്: മുനീർ അൽ റിയാമി വിജയി
text_fieldsലുലുവിെൻറ ഡ്രീംഡ്രൈവ് 2021 നറുക്കെടുപ്പ്
മസ്കത്ത്: ലുലു ഡ്രീം ഡ്രൈവ് 2021െൻറ മൂന്നും നാലും നറുക്കെടുപ്പ് ഫലങ്ങൾ പ്രഖ്യാപിച്ചു. ലുലുവിെൻറ റൂവി ഒൗട്ട്ലറ്റിൽ പൂർണമായും ഒാൺലൈൻ സംവിധാനത്തിലൂടെ നടന്ന നറുക്കെടുപ്പിൽ മുനീർ അൽ റിയാമി എന്നയാളാണ് വിജയിയായത്. വാണിജ്യ മന്ത്രാലത്തിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഒാൺലൈൻ വഴി സാധനങ്ങൾ വാങ്ങിയ ആളാണ് നിസ്സാൻ െപട്രോൾ കാർ സമ്മാനമായി നേടിയത്. ആദ്യമായാണ് ഒാൺലൈൻ ഷോപ്പർ നറുക്കെടുപ്പിൽ വിജയിയാകുന്നത്. മറ്റ് അഞ്ചുപേർ െഎക്കണിെൻറ വിവിധ സമ്മാനങ്ങളും നേടി.
നേരേത്ത നടന്ന മൂന്നാമത്തെ നറുക്കെടുപ്പിൽ ജാസിം ഗായിഥി എന്നയാളാണ് നിസ്സാൻ നേടിയത്. വിജയികൾക്ക് അഭിനന്ദനമറിയിച്ച കമ്പനി റീജ്യനൽ മാനേജർ കെ.എ. ശബീർ, സഹകരിച്ച മുഴുവനാളുകളെയും നന്ദിയറിയിച്ചു. നാല് നറുക്കെടുപ്പുകൾ കൂടിയാണ് മത്സരത്തിൽ ബാക്കിയുള്ളത്. ലുലുവിെൻറ ഏതെങ്കിലും ഒൗട്ട്ലറ്റിൽനിന്ന് പത്ത് റിയാൽ സാധനം വാങ്ങിയാൽ നറുക്കെടുപ്പിൽ പങ്കാളികളാകും.

