ലുലു ഫുഡ് ഫിയെസ്റ്റ: ഫാൻസി ജോസിന് ഗ്രാൻഡ് പ്രൈസ്
text_fieldsമസ്കത്ത്: ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘വേൾഡ് ഫുഡ് ഫിയെസ്റ്റ’യുടെ ഭാഗമായി നടത്തിയ സമ്മാന പദ്ധതിയിലെ വിജയികളെ പ്രഖ്യാപിച്ചു. ഗ്രാൻഡ് പ്രൈസായ ജാഗ്വാർ എക്സ്.ഇ ടു പ്ലസ് കാർ സമ്മാനമായി ലഭിച്ചത് ഫാൻസി ജോസിനാണ്. അഞ്ച് ആപ്പിൾ െഎഫോൺ സെവൻ ഫോണുകൾ ഫാത്തി അബ്ദുല്ല, ഒമർ അബ്ദുല്ല, റമീസ്, ഇഷാഖ് ഷാജി, സുഹൈൽ എന്നിവർക്കും നാല് സാംസങ് എഫ്.എച്ച്.ഡി എൽ.ഇ.ഡി ടെലിവിഷനുകൾ റാനിയ സൈദ്, മർവാൻ യഹ്യ, വാസു ശ്രീദാസൻ, മുആദ് ഖാമിസ്, ഖാലിദ് അബ്ദുല്ല എന്നിവർക്കും ലഭിച്ചു.
14 ദിവസത്തെ പ്രൊമോഷൻ കാലയളവിൽ സാധനങ്ങൾ വാങ്ങിയ 14 പേർക്ക് ബില്ലിൽ അമ്പത് ശതമാനം ഇളവും നൽകി. ബോഷറിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന പരിപാടിയിൽ ലുലു ഒമാൻ ആൻഡ് ഇന്ത്യ ഡയറക്ടർ എ.വി അനന്ത്, റീജനൽ ഡയറക്ടർ കെ.എ. ഷബീർ എന്നിവർ ചേർന്ന് സമ്മാനങ്ങൾ കൈമാറി. പ്രൊമോഷൻ കാലയളവിൽ പാചക മത്സരം, പാചക പ്രദർശനം, ക്വിസ് മത്സരം, പ്രദർശനം തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു.
