മബേല ഈദ് ഗാഹ്: സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsമസ്കത്ത്: ഈദുൽ ഫിത്ർ ദിനത്തിൽ മബേല മാൾ ഓഫ് മസ്കത്തിന് സമീപം അൽ ശാദി ഫുട്ബാൾ ഫീൽഡിൽ സംഘടിപ്പിക്കുന്ന ഈദ് ഗാഹിനായി വിപുലമായ കമ്മിറ്റി രൂപവത്കരിച്ചു.
ഭാരവാഹികൾ: കെ.പി. ഇബ്രാഹിം (ജന. കൺ.), ഫൈസൽ ഇബ്രാഹിം (അസി. കൺ.), നൗഫൽ കളത്തിൽ (ഫിനാൻസ് കോഓഡിനേറ്റർ), അസീബ് (മീഡിയ ആൻഡ് പബ്ലിസിറ്റി), യാസർ അബ്ദുറഹ്മാൻ (നഗരി സജ്ജീകരണം), ഷിബിലി (ട്രാഫിക്), ജമീല സലാം (വനിത കോഓഡിനേഷൻ).
തെരഞ്ഞെടുപ്പിന് ഈദ് ഗാഹ് രക്ഷാധികാരി അബ്ദുൽ ഖാദർ നേതൃത്വം നൽകി. സീബ്, ഹെയ്ൽ, അൽ ഖുദ്, മബേല, ഹൽബാൻ തുടങ്ങി വിവിധ പ്രദേശങ്ങളിലെ മലയാളികൾക്ക് പെരുന്നാൾ നമസ്കാരത്തിന് ഇവിടേക്ക് എളുപ്പം എത്താനാവുമെന്ന് അദ്ദേഹം അറിയിച്ചു.

