മബേല സ്നേഹക്കൂട് ‘പൊന്നോണം’ആഘോഷിച്ചു
text_fieldsമബേല മലയാളി കൂട്ടായ്മയായ സ്നേഹക്കൂടിന്റെ പൊന്നോണം 2023 പരിപാടിയിൽനിന്ന്
മസ്കത്ത്: മബേല മലയാളി കൂട്ടായ്മയായ സ്നേഹക്കൂടിന്റെ പൊന്നോണം 2023 അൽ നിയാം ഫാം ഹൽബാനിൽ ആഘോഷിച്ചു. പൊതുസമ്മേളനത്തിൽ സ്നേഹക്കൂട് പ്രസിഡന്റ് റഹ്നാഫ് എലൂക്കര അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സിജുമോൻ സുകുമാരൻ സ്വാഗതം പറഞ്ഞു. കമ്മിറ്റി അംഗങ്ങളായ പോളി തോമസ്, സുരേഷ് കുമാർ, സുബ്രമണ്യൻ, സതീഷ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ തോമസ് കൊമ്പന്റെ നേതൃത്വത്തിലായിരുന്നു പ്രോഗ്രാമുകൾ നടന്നത്.
തോമസ് കൊമ്പനും ഷറീന ഫൈസലും അവതാരകരായി. കുട്ടികളുടെയും മുതിർന്നവരുടെയും കലാകായിക മത്സരങ്ങൾ ആഘോഷത്തിന് നിറവേകി. ഓണത്തിന്റെ ഒർമകളിലേക്ക് കടന്നുചെല്ലുന്നതായിരുന്നു പരിപാടി. ഓണ പൂക്കളം, പുലികളി, താലപ്പൊലി, തിരുവാതിര, വള്ളംകളി, നാടൻ പാട്ടുകൾ, ഒപ്പന, വടംവലി, ഡാൻസുകൾ, സ്കിറ്റ്, പാട്ടുകൾ മറ്റ് വിവിധ പരിപാടികളും നടന്നു. ഓണസദ്യയും ഒരുക്കിയിരുന്നു.

