മദ്ഹുറസൂൽ പ്രഭാഷണം ഏഴിന്
text_fieldsഹുബ്ബുറസൂൽ മസ്കത്ത് സംഘടിപ്പിക്കുന്ന പ്രഭാഷണത്തിന്റെ
ഉദ്ഘാടനം താജുദ്ദീൻ മുസ്ലിയാർ അബ്ദുൽ കരീം തങ്ങൾക്ക് നോട്ടീസ് നൽകി നിർവഹിക്കുന്നു
മസ്കത്ത്: ഹുബ്ബുറസൂൽ മസ്കത്ത് സംഘടിപ്പിക്കുന്ന സ്വലാത്ത് വാർഷിക മദ്ഹുറസൂൽ പ്രഭാഷണം സെപ്റ്റംബർ ഏഴിന് അൽ ഹൈൽ ഉസ്മാൻ ബിൻ അഫാൻ മസ്ജിദ് ഹാളിൽ നടക്കും. പണ്ഡിതൻ അൽ ഹാഫിള് കുമ്മനം നിസാമുദ്ദീൻ അസ്ഹരി മദ്ഹുറസൂൽ പ്രഭാഷണം നടത്തും. ഒമാനിലെ സാമൂഹിക സാംസ്കാരിക മത രംഗത്തെ പ്രമുഖർ സദസ്സിൽ സംബന്ധിക്കും. പരിപാടിയുടെ പ്രചാരണ ഉദ്ഘാടനം ഹുബ്ബുറസൂൽ ചെയർമാൻ താജുദ്ദീൻ മുസ്ലിയാർ അബ്ദുൽ കരീം തങ്ങൾക്ക് നോട്ടീസ് നൽകി നിർവഹിച്ചു. അസീം മന്നാനി, അബ്ദുൽ അസീസ് അസ്ഹരി എന്നിവർ സംബന്ധിച്ചു.

