മറുനാട്ടിൽ മലയാളി അസോസിയേഷൻ ഒമാൻ ഇഫ്താർ വിരുന്ന്
text_fieldsമറുനാട്ടിൽ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഇഫ്താർ വിരുന്ന്
മസ്കത്ത്: മറുനാട്ടിൽ മലയാളി അസോസിയേഷന്റെ (എം.എൻ.എം.എ) ആഭിമുഖ്യത്തിൽ ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു. പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. വി.എസ്. അബ്ദുൽ റഹ്മാൻ റമദാൻ പ്രഭാഷണവും വിശ്വാസികൾക്കും സഹജീവികൾക്കും നോമ്പിന്റെ ശ്രേഷ്ഠതയെ കുറിച്ച് സന്ദേശം നൽകി. അസൈബ ഗാർഡൻ അപ്പാർട്മെന്റ് മൾട്ടി പർപ്പസ് ഹാളിൽ നടന്ന പരിപാടിയിൽ എം.എൻ.എം.എ കുടുംബാംഗങ്ങളും കുട്ടികളും സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു.
പ്രവാസി എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ രാജൻ കൊക്കുരി , മലയാളം ഒമാൻ ചാപ്റ്റർ ജനറൽ സെക്രട്ടറി രതീഷ് പട്ടിയാത്ത്, ഇന്ത്യൻ സ്കൂൾ ഒമാൻ ബോർഡ് ഓഫ് ഡയറക്ടർസ് ഡയറക്ടർ പി.ടി.കെ. ഷമീർ, പാലക്കാട് ഫ്രണ്ട്സ് അസോസിയേഷൻ മസ്ക്കത്ത് പ്രസിഡന്റ് ശ്രീകുമാർ, സോഷ്യൽ മീഡിയ ഇൻഫ്റ്വൻസർ രേഖാ പ്രേം, ആക്സിഡന്റ്സ് ആൻഡ് ഡിമൈസസ് സെക്രട്ടറി ജാസ്മിൻ, സിദ്ദീഖ് എന്നിവർ പങ്കെടുത്തു. എം.എൻ.എം.എ സെക്രട്ടറി ജയൻ ഹരിപ്പാട് സ്വാഗതവും, ട്രഷറർ പിങ്കു അനിൽ കുമാർ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് മനോഹരൻ ചെങ്ങളായി, ജോയിന്റ് ട്രഷറർ മനോജ് മേനോൻ, മറ്റു എക്സിക്യൂട്ടിവ് മെംബർമാർ ചടങ്ങിന് നേതൃത്വം നൽകി.

