മന ടോസ്റ്റ് മാസ്റ്റേഴ്സ് പ്രസംഗ മത്സര വിജയികൾ
text_fieldsമന ടോസ്റ്റ് മാസ്റ്റേഴ്സ് ടി.കെ.എസ് ഡിസ്ട്രിക്ട് 105ാം വാർഷിക പ്രസംഗ മത്സരത്തിലെ വിജയികൾ സംഘാടകരോടൊപ്പം
മസ്കത്ത്: മന ടോസ്റ്റ് മാസ്റ്റേഴ്സ് ടി.കെ.എസ് ഡിസ്ട്രിക്ട് 105ാം വാർഷിക പ്രസംഗ മത്സരം റൂവി എംബിഡി ഏരിയയിലെ സ്റ്റാർ ഓഫ് കൊച്ചിൻ ഹോട്ടലിൽ നടന്നു. മൂല്യനിർണയ പ്രസംഗം, നർമ പ്രസംഗം, തത്സമയ പ്രസംഗം, അന്താരാഷ്ട്ര പ്രസംഗം എന്നീ ഇനങ്ങളിലാണ് മത്സരം നടന്നത്.
മൂല്യ നിർണയ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം യഥാക്രമം കമർ പാഷ ,അരുൺ കുമാർ, നരേഷ് കുമാർ എന്നിവരും നർമ പ്രസംഗത്തിൽ വംശികൃഷ്ണ, ഹരിപ്രസാദ്, വെങ്കിടേഷ് കുൽക്കർണി എന്നിവരും സ്വന്തമാക്കി. വെങ്കടേഷ് കുൽക്കർണി, നരേഷ് കുമാർ, കമർ ഭാഷ എന്നിവരാണ് അന്താരാഷ്ട്ര മത്സരത്തിൽ വിജയിച്ചത്. ചീഫ് ജഡ്ജ് ഡി. ദിലീപ് കുമാർ,കോണ്ടെസ്റ്റ് മാനേജർ ഏരിയ 18 ചെമ്പകവല്ലി, ഡിവിഷൻ എഫ് ഡയറക്ടർ റജുലാൽ റഫീഖ് എന്നിവർ നേതൃത്വം നൽകി.

