മത്ര കെ.എം.സി.സി ജൂനിയർ ഫുട്ബാൾ സീസൺ -2: ഡൈനാമോസ് മത്ര ജേതാക്കള്‍
text_fieldsമത്ര കെ.എം.സി.സി സംഘടിപ്പിച്ച ജൂനിയർ ഫുട്ബാൾ ടൂർണമെന്റില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയവർക്ക് ട്രോഫികൾ സമ്മാനിക്കുന്നു
മത്ര: മത്ര കെ.എം.സി.സി സംഘടിപ്പിച്ച ജൂനിയർ ഫുട്ബാൾ ടൂർണമെന്റില്‍ ഡൈനാമോസ് മത്ര ജേതാക്കളായി. ഫൈറ്റേഴ്സ് എഫ്.സി. റണ്ണേഴ്സിനുള്ള ട്രോഫി നേടി. ആറു ടീമുകളിലായി 50 ലധികം കുട്ടികളാണ് മത്സരങ്ങളില്‍ അണിനിരന്നത്.
കുട്ടികളുടെ ഫുട്ബാള്‍ ആവേശങ്ങള്‍ കാണാനും പ്രോത്സാഹിപ്പിക്കാനും രക്ഷിതാക്കളും നാട്ടുകാരും അടങ്ങുന്ന കാണികളും സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.
കുട്ടികളിലെ കായികക്ഷമത വർധിപ്പിക്കാനും കായിക ഇനങ്ങളില്‍ കൂടുതൽ പ്രോത്സാഹനം നല്‍കാനും വരും വർഷങ്ങളിലും ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന് സംഘാടന സമിതി അറിയിച്ചു. മസ്കത്ത് കെ.എം.സി.സി വൈസ് പ്രസിഡന്റ് നവാസ് ചെങ്ങള ഉദ്ഘാടനം ചെയ്തു. റീമ ഗ്രൂപ് ചെയർമാൻ അബ്ദുല്‍ അസീസ് കണ്ടത്തില്‍ മുഖ്യാതിഥിയായി.
മത്ര കെ.എം.സി.സി പ്രസിഡന്റ് സാദിഖ് അടൂർ, ജനറൽ സെക്രട്ടറി റാഷിദ് പൊന്നാനി, ട്രഷറർ നാസർ തൃശൂർ, ഷൗക്കത്ത് ധർമടം, ഷുഹൈബ് എടക്കാട്, നാസർ പയ്യന്നൂർ, നസൂർ ചപ്പാരപടവ്, റഫീഖ് ചെങ്ങളായി, റിയാസ് കൊടുവള്ളി, നിയാസ് കാപ്പാട്, റാഷിദ് കാപ്പാട്, ഖലീൽ, ഷഹീർ എടക്കാട്, അൻഷാദ് കതിരൂർ തുടങ്ങിയവർ മത്സരങ്ങളിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കുമുള്ള സമ്മാനങ്ങൾ കൈമാറി. അബ്ബാസ് ബദരിയാ നഗർ മത്സരങ്ങള്‍ നിയന്ത്രിച്ചു.

