മവേല സെൻട്രൽ മാർക്കറ്റ് വെള്ളിയാഴ്ച പ്രവർത്തിക്കും
text_fieldsമവേല സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റ്
മസ്കത്ത്: ചെറിയ പെരുന്നാളിന് മുന്നോടിയായി മവേല സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റിലെ പ്രവർത്തന സമയം മസ്കത്ത് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. റമദാനിലെ ഇനിയുള്ള ദിവസങ്ങളിൽ പുലർച്ചെ 4.30 മുതൽ രാത്രി പത്തുവരെ മാർക്കറ്റ് പ്രവർത്തിക്കും. വരുന്ന വെള്ളിയാഴ്ച മാർക്കറ്റിന് അവധിയുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി. മൊത്തക്കച്ചവടക്കാർക്ക് സാധാരണ പോലെ ഗേറ്റ് ഒന്നിലൂടെയും ഉപഭോക്താക്കൾക്ക് ഗേറ്റ് രണ്ടിലൂടെയുമാണ് പ്രവേശിക്കേണ്ടത്. പെരുന്നാളിനും തൊട്ടടുത്ത ദിവസവും മാർക്കറ്റിന് അവധിയായിരിക്കും.
മൂന്നാം പെരുന്നാളിനായിരിക്കും പിന്നീട് തുറന്ന് പ്രവർത്തിക്കുക. ഗേറ്റ് ഒന്നിലൂടെ പുലർച്ചെ അഞ്ചുമണിക്ക് മൊത്തക്കച്ചവടക്കാർക്ക് പ്രവേശിക്കാം. ഉപഭോക്താകൾക്കും ചില്ലറ വ്യാപാരികൾക്കും ഗേറ്റ് രണ്ടിലൂടെ പുലർച്ചെ അഞ്ച് മുതൽ രാത്രി പത്തുവരെ മാർക്കറ്റിൽ എത്താവുന്നതാണെന്നും മസ്കത്ത് മുനിസിപ്പാലിറ്റി പ്രസ്താവനയിൽ അറിയിച്ചു.

