പാലക്കാട് സ്നേഹകൂട്ടായ്മ മെഡിക്കൽ ക്യാമ്പ്
text_fieldsപി.എസ്.കെ സലാലയിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽനിന്ന്
സലാല: പാലക്കാട് ജില്ലക്കാരുടെ കൂട്ടായ്മയായ പി.എസ്.കെ നൂറുൽ ശിഫയുമായി ചേർന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ന്യൂ സലാലയിലെ ക്ലിനിക്കിൽ നടന്ന ക്യാമ്പിൽ വിവിധവിഭാഗം ഡോക്ടർമാരുടെ സേവനവും പ്രാഥമിക പരിശോധനകളും നടന്നു. ജീവിത ശൈലീരോഗങ്ങളെക്കുറിച്ച് ഡോ. ബീമാ ഫാത്തിമ സംവദിച്ചു.
പി.എസ്.കെ പ്രസിഡന്റ് നസീബ് വല്ലപ്പുഴ, ഡോ. കെ. സനാതനൻ, നൂറുൽ ശിഫ ഡയറക്ടർ സുനിൽ ബേബി, അച്യുതൻ പടിഞ്ഞാറങ്ങാടി, റസാഖ് ചാലിശ്ശേരി, വാപ്പു വല്ലപ്പുഴ, രതിദേവി, മറ്റ് എക്സിക്യൂട്ടിവ് കമ്മിയംഗങ്ങളും സംബന്ധിച്ചു. നൂറുകണക്കിനാളുകൾ ക്യാമ്പ് ഉപയോഗപ്പെടുത്തി. തുടർന്ന് ചികിത്സക്ക് പ്രത്യേക നിരക്കിളവും നൽകി

