മീലാദ് ക്യാമ്പയിന്: ആര്‍ട്സ് ഫെസ്റ്റ് സമാപിച്ചു
text_fieldsമസ്കത്ത്: മദ്റസത്തുല്‍ ഹുദാ ഗുബ്രയുടെയും ഐ.സി.എഫ് ബൗശര്‍, അസൈബ സെക്ടറുകളുടെയും ആഭിമുഖ്യത്തിലുള്ള ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന ‘ഇലല് ഹബീബ്’ മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി നടന്ന ആര്‍ട്സ് ഫെസ്റ്റ് സമാപിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന വിദ്യാര്‍ഥികളുടെ കലാമത്സരങ്ങളില്‍ 40 ഓളം ഇനങ്ങളിലായി 275 വിദ്യാര്‍ഥികള്‍ മത്സരിച്ചു. ഡോ. അനീഷ്, നിസാര്‍ തലശ്ശേരി, ഖാദര്‍ ജാബിര്‍ പാലുവായി, അജ്മല്‍ മാമ്പ്ര, ശജര്‍ എന്നിവർ സംസാരിച്ചു. യൂത്ത് ഫെസ്റ്റ്, മൗലിദ് സദസ്സുകള്‍, പ്രഭാഷണങ്ങള്‍, സാംസ്കാരിക സംഗമങ്ങള്‍ തുടങ്ങിയവ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കും. ഒക്ടോബര്‍ ആറിന് സമാപന സമ്മേളനത്തിന് ഹോട്ടല്‍ മസ്കത്ത് ഹോളിഡേ സൂര് ബാള്‍റൂം വേദിയാകും. ഡോ. അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. മത, സാംസ്കാരിക, സാമൂഹിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

