സുൽത്താൻ ചാൾസ് മൂന്നമാനുമായി കൂടിക്കാഴ്ച നടത്തി
text_fieldsസുൽത്താൻ ഹൈതം ബിൻ താരിഖ് രാജാവ് ചാൾസ് മൂന്നമാനുമായി വിൻഡ്സർ കാസിലിൽ
നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്: ഇംഗ്ലണ്ടിൽ സ്വകാര്യ സന്ദർശനത്തിനായെത്തിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് രാജാവ് ചാൾസ് മൂന്നാമനുമായി വിൻഡ്സർ കാസിലിൽ കൂടിക്കാഴ്ച നടത്തി.
രണ്ട് സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള ശക്തമായ ചരിത്രപരമായ ബന്ധങ്ങളും വിവിധ തലങ്ങളിൽ അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ഇരുവരും അവലോകനം ചെയ്തു. വിവിധ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ഇരു ജനങ്ങളുടെയും അഭിലാഷങ്ങൾ നിറവേറ്റുന്നതിനെക്കുറിച്ചും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചു.
സമീപകാല ആഗോള സംഭവവികാസങ്ങളുടെയും അവയുടെ പ്രാദേശിക, അന്തർദേശീയ പ്രത്യാഘാതങ്ങളുടെയും വെളിച്ചത്തിൽ, പൊതുവായ ആശങ്കയുള്ള നിരവധി വിഷയങ്ങളിൽ ഇരുപക്ഷവും കാഴ്ചപ്പാടുകൾ കൈമാറി.

