അനുസ്മരണ സംഗമം 23ന്; പോസ്റ്റർ പ്രകാശനം ചെയ്തു
text_fieldsഐ.സി.എസ് മസ്കത്ത് സംഘടിപ്പിക്കുന്ന അനുസ്മരണ സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തപ്പോൾ
മസ്കത്ത്: ഐ.സി.എസ് മസ്കത്ത് സംഘടിപ്പിക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് അബ്ദുൽ ജബ്ബാർ ശിഹാബ് തങ്ങൾ, ശംസുൽ ഉലമാ കീഴനാഓർ, സ്വദഖത്തുള്ള മൗലവി എന്നിവരുടെ ആണ്ടനുസ്മരണം ‘തിദ്കാറുൽ അബ്റാ’ എന്ന ശീർഷകത്തിൽ ഫെബ്രുവരി 23ന് രാത്രി എട്ട്മണിക്ക് അൽ ഹെയിലുള്ള സീബ് വേവ് റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടത്തും.
പാണക്കാട് സയ്യിദ് അബ്ദുൽ ഖയ്യൂം ശിഹാബ് തങ്ങൾ, മസ്ഊദ് മൗലവി തുഹ്ഫി പാറക്കടവ്, സയ്യിദ് എ.കെ.കെ തങ്ങൾ തുടങ്ങിയ നേതാക്കൾ സംബന്ധിക്കും. പരിപാടിയുടെ പോസ്റ്റർ പ്രകാശനവും പ്രചാരണോദ്ഘാടനവും അൽ ഹെയിൽ സാജിദ് കക്കംവള്ളിയുടെയും കരീം ആനാണ്ടിയുടെയും നേതൃത്വത്തിൽ നടന്നു. എൻ.കെ.അബൂബക്കർ അധ്യക്ഷത വഹിച്ചു.
സംഘാടക സമിതി കൺവീനർ ജാബിർ എളയടം, ചെയർമാൻ ഉവൈസ് വഹബി കൂത്തുപറമ്പ്, അബു ബക്കർ തുടിമുട്ടി, ഇസ്മായിൽ കോമത്ത്, മുഹമ്മദ് ഷാ മടിയൂർ, സുഹൈൽ കാളികാവ് തുടങ്ങിയവർ പങ്കെടുത്തു. ഐ.സി.എസ് സെക്രട്ടറി അയ്യൂബ് പള്ളിയത്ത് സ്വാഗതം പറഞ്ഞു.

