എം.ടി. വാസുദേവൻ നായർ അനുസ്മരണം
text_fieldsസുഹാർ ലിറ്റററി ഫോറം സംഘടിപ്പിച്ച എം.ടി. അനുസ്മരണ പരിപാടിയിൽനിന്ന്
സുഹാർ: സുഹാർ ലിറ്റററി ഫോറം എം.ടി. അനുസ്മരണം സംഘടിപ്പിച്ചു. സുഹാറിലെ പാം ഗാർഡൻ ഹാളിൽ നടന്ന പരിപാടിയിൽ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്തു. കെ.ആർ.പി വള്ളികുന്നം അധ്യക്ഷത വഹിച്ചു. ഡോക്ടർ റോയി പി വീട്ടിൽ (സുഹാർ യൂണിവേഴ്സിറ്റി), മനോജ് കുമാർ, (മലയാളി സംഘം), വാസുദേവൻ പിട്ടൻ, മലയാളം മിഷൻ കോഡിനേറ്റർ സജീഷ് ജി. ശങ്കർ, സാംസ്കാരിക പ്രവർത്തകനും അധ്യാപകനുമായ ഡോക്ടർ ഗിരീഷ് നാവത്ത്, കെ.എം.സി.സി സെക്രട്ടറി ഷബീർ മാസ്റ്റർ
എന്നിവർ എം.ടി അനുസ്മരണ ഭാഷണം നടത്തി. സി.കെ. സുനിൽ കുമാർ സ്വാഗതവും ജിമ്മി സാമുവൽ നന്ദി പറഞ്ഞു. സുഹാർ ലിറ്റററി ഫോറത്തിന്റെ എംബ്ലം രൂപകൽപന ചെയ്യാനുള്ള ആശയ അവതരണത്തിന് സന്ദേശിനെ യോഗം അഭിനന്ദിച്ചു.

