മുലദ ഇന്ത്യൻ സ്കൂളിൽ വിദ്യാർഥി പ്രതിനിധികൾ ചുമതലയേറ്റു
text_fieldsമസ്കത്ത്: മുലദ ഇന്ത്യൻ സ്കൂളിൽ വർണശബളമായ പരിപാടികളോടെ വിദ്യാർഥി പ്രതിനി ധികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. ചടങ്ങിൽ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് സിദ്ദീഖ് ഹസൻ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ എസ്.ഐ ഷെരീഫ്, എസ്.എം.സി അംഗങ്ങളായ എ. അനിൽകുമാർ, സി.കെ ഹുസൈൻ, ജി. ദിലീപ്കുമാർ, മുഹമ്മദ് ഭക്തിയാർ, സെയ്ദ് മുഹമ്മദ് ഷവാലുദ്ദീൻ, അസി. വൈസ് പ്രിൻസിപ്പൽമാരായ വി.സി ജയ്ലാൽ, ഷീജ അബ്ദുൽ ജലീൽ, കോ കരിക്കുലർ ആക്ടിവിറ്റീസ് ചീഫ് കോഒാഡിനേറ്റർ നിയാസ് അഹമ്മദ്, കിൻറർഗാർട്ടൻ മേധാവി സയിദ ഖാൻ, കൗൺസിൽ കോഒാഡിനേറ്റർ പ്രമോദ് ജോയ്, ഫിസിക്കൽ ഡയറക്ടർ സി.കെ പ്രവീൺ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
പ്രിൻസിപ്പൽ പ്രതിജ്ഞവാചകം ചൊല്ലിക്കൊടുത്തു. മുഖ്യാതിഥി, സ്കൂൾ പ്രിൻസിപ്പൽ, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രതിനിധികൾ തുടങ്ങിയവർ വിദ്യാർഥി പ്രതിനിധികൾക്ക് ബാഡ്ജുകൾ അണിയിച്ചു. ഹെഡ്ബോയ് ഇബ്രാഹിം സൈദ് മുഹമ്മദ്, ഹെഡ്ഗേൾ അംന എന്നിവർ പദവി സ്വീകരിച്ചുകൊണ്ട് സംസാരിച്ചു.
