മസ്കത്ത് ഗവർണറേറ്റിലെ ലോക്ഡൗൺ നീട്ടി
text_fieldsമസ്കത്ത്: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മസ്കത്ത് ഗവർണറേറ്റിൽ നിലവിലുള്ള ലോക്ഡൗണിെൻറ കാലാവധി നീട്ടി. മെയ് എട്ടിനാണ് ലോക്ഡൗൺ അവസാനിക്കേണ്ടിയിരുന്നത്. ഇത് മെയ് 29 വരെ നീട്ടാൻ ചൊവ്വാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. മത്ര വിലായത്തിലെയും ജഅ്ലാൻ ബനീ ബുആലിയിലെ കമേഴ്സ്യൽ മാർക്കറ്റ് മേഖലയിലെയും സാനിറ്ററി െഎസോലേഷെൻറ സമയപരിധിയും മെയ് 29 വരെ നീട്ടിയിട്ടുണ്ട്.
ഏപ്രിൽ പത്തിനാണ് മസ്കത്ത് ഗവർണറേറ്റിൽ ലോക്ഡൗൺ നിലവിൽ വന്നത്. ഏപ്രിൽ ഒന്ന് മുതൽ മത്ര സമ്പൂർണ െഎസോലേഷനിലാണ്. ബുആലിയിലെ കമേഴ്സ്യൽ മാർക്കറ്റ് മേഖലയിലാകെട്ട ഏപ്രിൽ 16നാണ് ലോക്ഡൗൺ നിലവിൽ വന്നത്. ഏപ്രിൽ 22ന് അവസാനിക്കേണ്ടിയിരുന്ന മസ്കത്തിലെ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് മെയ് എട്ടുവരെ നീട്ടുകയായിരുന്നു. രോഗികളുടെ എണ്ണം കുറയാത്തതിനാലാണ് ലോക്ഡൗൺ കാലപരിധി വീണ്ടും നീട്ടാൻ തീരുമാനം കൈെകാണ്ടതെന്നാണ് അറിയുന്നത്.
