Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയദിനാഘോഷ അലങ്കാര ഡിസൈൻ: അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
ദേശീയദിനാഘോഷ അലങ്കാര ഡിസൈൻ: അപേക്ഷ ക്ഷണിച്ചു
cancel
Listen to this Article

മസ്‌കത്ത്: ദേശീയ ദിനാഘോഷങ്ങളുടെ മുന്നൊരുക്കത്തിന്‍റെ ഭാഗമായി സംഘാടക സമിതിയായ സെക്രട്ടേറിയറ്റ് ജനറല്‍ ഓഫ് നാഷനല്‍ സെലിബ്രേഷന്‍ നഗരം അലങ്കരിക്കുന്നതിനുള്ള ഡിസൈന്‍ അപേക്ഷകള്‍ ക്ഷണിച്ചു.

രാജ്യത്തിന്‍റെ പൈതൃകത്തിലൂന്നി മരങ്ങളുടെയോ സംഗീതോപകരണങ്ങളുടെയോ മാതൃകകളായിരിക്കണം അലങ്കാര ഡിസൈനുകള്‍. സുൽത്താനേറ്റിന്‍റെ പതാക നിറങ്ങളായ വെള്ള, ചുവപ്പ്, പച്ച എന്നിവ ഡിസൈനില്‍ ഉപയോഗിക്കേണ്ടതാണ്.

തിരഞ്ഞെടുക്കപ്പെടുന്ന ഡിസൈന് സമ്മാനം നല്‍കുമെന്ന് അധികൃതർ അറിയിച്ചു. മസ്‌കത്ത് വിലായത്തിലെ അല്‍ ആലം കൊട്ടാരം-സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റ് മുതല്‍ സീബ് വിലായത്തിലെ അല്‍ ബറക കൊട്ടാരം വരെയുള്ള ഭാഗമാണ് പ്രധാനമായും അലങ്കരിക്കുക.

സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റില്‍ മരങ്ങള്‍ അലങ്കരിക്കല്‍, സര്‍ക്കാര്‍ കെട്ടിടങ്ങളിലും വഴികളിലും അലങ്കാര വിളക്കുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - National Day Decorative Design: Application invited
Next Story