നാഷനല്‍ ദഫ് മത്സരം: പോസ്റ്റര്‍ പ്രകാശനം ചെയ്തു
text_fieldsഹുബ്ബുര്‍റസൂല്‍ മസ്കത്ത് സംഘടിപ്പിക്കുന്ന നാഷനല്‍ ദഫ് മത്സരത്തിന്റെ പോസ്റ്റര്‍ കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി പ്രകാശനം ചെയ്യുന്നു
മസ്കത്ത്: ഹുബ്ബുര്‍റസൂല്‍ മസ്കത്ത് ഒക്ടോബര്‍ ആറിന് സംഘടിപ്പിക്കുന്ന നാഷനല്‍ ദഫ് മത്സരത്തിന്റെ പോസ്റ്റര്‍ പ്രകാശനം കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി നിര്‍വഹിച്ചു. അല്‍ ഹൈല്‍ തബാറക്ക് പ്രൈവറ്റ് സ്കൂളില്‍ നടക്കുന്ന പരിപാടിയുടെ പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ ഹുബ്ബുര്‍റസൂല്‍ ചെയര്മാന് താജുദ്ദീന് മുസ്ലിയാര്, പ്രസിഡന്റ് നൗഷാദ് തുടങ്ങി കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.
നാഷനല്‍ ദഫ് മത്സരം: പോസ്റ്റര്‍ പ്രകാശനം ചെയ്തുഒമാനിലെ വിവിധ മദ്റസകളില്നിന്നുളള പ്രതിഭകള്‍ അണിനിരക്കുന്ന നാഷനല്‍ ദഫ് മത്സരത്തിനോട് അനുബന്ധിച്ച് മദ്റസ വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

