നിസ്വ കെ.എം.സി.സി എക്സലന്റ് അവാർഡ് വിതരണം ചെയ്തു
text_fieldsനിസ്വ കെ.എം.സി.സി എക്സലന്റ് അവാർഡുൾ വിതരണം ചെയ്തപ്പോൾ
നിസ്വ: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷകളിൽ വിജയിച്ച നിസ്വ കെ.എം.സി.സി അംഗങ്ങളുടെ മക്കൾക്കും നിസ്വ ഇന്ത്യൻ സ്കൂളിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച വിദ്യാർഥികൾക്കും കെ.എം.സി.സി നിസ്വ എക്സലന്റ് അവാർഡ് 2025 നൽകി ആദരിച്ചു. ഒമാനിൽ 35 വർഷം പ്രവാസ ജീവിതം നയിച്ച കെ.എം.സി.സി മെമ്പർമാരെ മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.
പരിപാടി എസ്.എം.സി പ്രസിഡന്റ് ഇക്ബാൽ ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. നിസ്വ കെ.എം.സി.സി പ്രസിഡന്റ് ഹാരിസ് മേത്തല അധ്യക്ഷത വഹിച്ചു.കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഷാനവാസ് മൂവാറ്റുപുഴ, നൗഷാദ് കാക്കേരി, ഡോ. ശംസു മാസ്റ്റർ, ജ്മൂന അമീർ തുടങ്ങിയവർ ആശംസകളർപ്പിച്ചു. സെക്രട്ടറി അബ്ദുൽ ഹഖ് സ്വാഗതവും സി.കെ. ഷിഹാബുദീൻ നന്ദിയും പറഞ്ഞു.

