ഒമാൻ എ ഡിവിഷൻ ക്രിക്കറ്റ്: സ്ട്രെൻസേർവിന് വിജയം
text_fieldsലാല
മസ്കത്ത്: ഒമാൻ എ ഡിവിഷൻ ക്രിക്കറ്റ് ലീഗിൽ മലയാളി താരം മുഹമ്മദ് അലിയുടെ (ലാലാ) ബാറ്റിങ് മികവിൽ സ്ട്രെൻസേർവിന് വിജയം. രണ്ട് വിക്കറ്റിനാണ് ഡഗ്ലസ് ഒ.എച്ച്.ഐയെ തോൽപിച്ചത്.
അമിറാത്ത് ടർഫ് രണ്ടിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡഗ്ലസ് 41.1 ഓവറിൽ 152 റൺസിന് എല്ലാവരും പുറത്തായി. ഷംസുദ്ദീൻ (41) മികവിലാണ് പൊരുതാവുന്ന സ്കോർ ഉയർത്തിയത്.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജലീലും ദേവാൻഷും സ്ട്രെൻസേർവിന് വേണ്ടി മികച്ച ബൗളിങ് കാഴ്ചവെച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്ട്രെൻസേർവിന് തുടരെ വിക്കറ്റുകൾ വീണത് പ്രതിസന്ധിയിലാക്കി.
തുടർന്നുവന്ന തലശ്ശേരി താരം ലാലാ ടീമിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. പുറത്താകാതെ 57 റൺസും രണ്ട് മനോഹരമായ ക്യാച്ചും എടുത്ത ലാലയാണ് കളിയിലെ താരം.

