ഒമാൻ കൃഷിക്കൂട്ടം വിത്തുവിതരണം നടത്തി
text_fieldsഒമാൻ കൃഷിക്കൂട്ടത്തിെൻറ നേതൃത്വത്തിൽ നടന്ന പച്ചക്കറിവിത്ത് വിതരണത്തിൽ നിന്ന്
മസ്കത്ത്: ഒമാൻ കൃഷിക്കൂട്ടം ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വിത്തുവിതരണം നടത്തി. വെജിറ്റബ്ൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ കേരളയുടെ സൗജന്യ പച്ചക്കറിവിത്തുകളാണ് ഒമാനിലെത്തിച്ച് വിതരണം ചെയ്തത്. കൃഷിക്കൂട്ടം അഡ്മിൻ പാനൽ അംഗം ഷൈജു മബേലയിൽ വിജിലക്ക് നൽകിയാണ് വിത്ത് വിതരണത്തിന് തുടക്കംകുറിച്ചത്.
തുടർന്ന് റൂവി, ദാർസൈത്ത് ഏരിയയിൽ സന്തോഷും വാദികബീറിൽ ഷൈജുവും അൽ ഖുവൈർ, ഖുറം ഭാഗങ്ങളിൽ അജീഷും അൻസാബ്, ഗോബ്ര, അസേബ ഇടങ്ങളിൽ വിനോദും സീബ് ഏരിയയിൽ രശ്മിയും മബേല ഭാഗങ്ങളിൽ വിദ്യയും വിത്ത് വിതരണത്തിന് നേതൃത്വം നൽകി. സുഹാർ, ബുറൈമി, സലാല ഭാഗങ്ങളിലും മറ്റിടങ്ങളിലും വിതരണത്തിന് വേണ്ട ക്രമീകരണങ്ങൾ നടന്നു. ആറുവർഷം പിന്നിട്ട കൂട്ടായ്മയിൽ രണ്ടായിരത്തിലധികം അംഗങ്ങളാണുള്ളത്.

