ഒമാൻ-ഈജിപ്ത് സംയുക്ത സൈനികാഭ്യാസം
text_fieldsഒമാൻ-ഈജിപ്ത് സംയുക്ത സൈനിക പരിശീലനത്തിൽനിന്ന്
മസ്കത്ത്: ഒമാൻ-ഈജിപ്ത് സംയുക്ത സൈനികാഭ്യാസം 'മൗണ്ടൻ കാസിൽ' ജബൽ അൽ അഖ്ദറിലെ സൈനിക പരിശീലന മേഖലയിൽ തുടങ്ങി. ഈ മാസം 15വരെ പരിശീലനം തുടരും. റോയൽ ആർമി ഓഫ് ഒമാനെ പ്രതിനിധാനംചെയ്ത് സുൽത്താൻ ഓഫ് ഒമാന്റെ പാരച്യൂട്ട് റെജിമെന്റും ഈജിപ്ത് സൈന്യത്തെ പ്രതിനിധാനംചെയ്ത് പാരാട്രൂപ്പർമാർ, എൽ സാക എന്നീ യൂനിറ്റുകളുമാണ് പങ്കെടുക്കുന്നത്.
ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സൗഹൃദരാജ്യങ്ങളുമായി സൈനിക വൈദഗ്ധ്യം കൈമാറുന്നതിനുമായി നടത്തുന്ന വാർഷിക പരിശീലന പരിപാടിയാണ് 'മൗണ്ടൻ കാസിൽ'. റോയൽ ആർമി ഓഫ് ഒമാന്റെ പരിശീലന പദ്ധതിയുടെ ചട്ടക്കൂടിനുള്ളിൽനിന്നാണ് ഈ സംയുക്ത അഭ്യാസം നടത്തിവരുന്നത്.

