ഒമാൻ-ഫലസ്തീൻ സൗഹൃദമത്സരം ഇന്ന്
text_fieldsഒമാൻ ഫുട്ബാൾ ടീം കോച്ച് വാർത്ത സമ്മേളനത്തിൽ
സംസാരിക്കുന്നു
മസ്കത്ത്: ചെറിയ ഇടവേളക്കുശേഷം കളത്തിലിറങ്ങുന്ന ഒമാൻ ടീം ഇന്ന് ഫലസ്തീനെ നേരിടും. ബൗശര്‍ സുല്‍ത്താന്‍ ഖാബൂസ് സ്റ്റേഡിയത്തില്‍ വൈകീട്ട് 6.45നാണ് മത്സരം തുടങ്ങുക. മത്സരത്തിന് മുന്നോടിയായി ഒമാൻ ടീം കോച്ച് ബ്രാങ്കോ ഇവാങ്കോവിച്ചിന്റെ നേതൃത്വത്തിൽ പരിശീലനം നടത്തിയിരുന്നു. ഏഷ്യാകപ്പ്, ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായാണ് ഒമാൻ കളിയെ കാണുന്നത്. അതുകൊണ്ടുതന്നെ ഇന്നത്തെ കളിയിൽ വിജയിച്ച് ആത്മവിശ്വാസം വർധിപ്പിക്കാനാണ് ഒമാൻ ശ്രമിക്കുക. ടീം മത്സരത്തിന് പൂർണ സജ്ജമാണെന്ന് കോച്ച് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
എല്ലാ മത്സരങ്ങളെയുംപോലെ നാളത്തെ മത്സരം പ്രധാനമാണ്. ഞങ്ങൾക്ക് ഒരു സൗഹൃദ മത്സരമില്ല, അനുഭവപരിചയം നേടാനുള്ള പ്രധാന മത്സരങ്ങളിലൊന്നാണിത്. പരിക്കുകൾ കാരണം ചില പ്രശ്നങ്ങൾക്കിടയിലും എല്ലാ കളിക്കാരും തയാറാണെന്നും കോച്ച് പറഞ്ഞു. ഒമാന്‍, അഫ്ഗാനിസ്താനെതിരെ അവസാനമായി 2018 മാര്‍ച്ചിലാണ് റെഡ് വാരിയേഴ്സ് മത്സരിച്ചത്. ഈ കളിയിൽ ഒരു ഗോളിന് ഒമാൻ വിജയിച്ചിരുന്നു. സെപ്റ്റംബര്‍ 13ന് അമേരിക്കക്കെതിരെയും ഒമാന്‍ മാറ്റുരക്കും.

