ഒമാൻ-യു.എസ് സംയുക്ത അഭ്യാസത്തിന് തുടക്കം
text_fieldsഒമാൻ-യു.എസ് സംയുക്ത അഭ്യാസ പ്രകടനത്തിൽനിന്ന്
മസ്കത്ത്: യുനൈറ്റഡ് എയർഫോഴ്സിലെ (യു.എസ്.എ.എഫ്) ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് റോയൽ എയർഫോഴ്സ് ഓഫ് ഒമാൻ (ആർ.എ.എഫ്.ഒ) നടത്തുന്ന സംയുക്ത അഭ്യാസത്തിന് തുടക്കമായി.
ആർ.എ.എഫ്.ഒ കമാൻഡർ എയർ വൈസ് മാർഷൽ ഖാമിസ് ബിൻ ഹമ്മദ് അൽ ഗഫ്രിയും യു.എസ് സെൻട്രൽ കമാൻഡിലെ ഒമ്പതാം വ്യോമസേന കമാൻഡർ ലഫ്.ജനറൽ ഗ്രിഗറി എം. ഗില്ലറ്റും പരിശീലന സ്ഥലം സന്ദർശിച്ചു. അഭ്യാസത്തിന്റെ പുരോഗതിയെയും അതിന്റെ ലക്ഷ്യങ്ങളെയും കുറിച്ച് കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു.
സംയുക്ത അഭ്യാസത്തിന് തുടക്കമിട്ട് നടന്ന ചടങ്ങിൽ ആർ.എ.എഫ്.ഒ ഡയറക്ടർ ജനറൽ ഓഫ് ഓപറേഷൻസ് എയർ കമ്മഡോർ ഖാലിദ് ബിൻത് മുഹമ്മദ് അൽ അബ്രി, ഒമാനിലെ യു.എസ് അംബാസഡർ, യു.എസ് വ്യോമസേനയിലെ നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു. അഭ്യാസ പ്രകടനം മേയ് 19ന് സമാപിക്കും.

