Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമാനിൽ നാളെ മുതൽ മഴക്ക് സാധ്യത
text_fieldsbookmark_border
മസ്കകത്ത്: ന്യൂനമർദം രൂപപ്പെടുന്നതിന്റെ ഭാഗമായി ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അൽഹജർ പർവ്വതനിരകളിലും ദോഫാർ, ശർഖിയ, അൽവസ്ത ഗവർണറേറ്റുകളിലുമായിരിക്കും മഴ ലഭിക്കുക. വിവിധ ഇടങ്ങളിലായി 10മുതൽ 40 മി.മീറ്റർവരെ മഴ പെയ്തേക്കും.
ഒമാൻ കടലിന്റെയും പടിഞ്ഞാറൻ മുസന്ദത്തിന്റയും തീരപ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമാകും. തിരമാലകൾ 1.5മുതൽ മൂന്ന് മീറ്റർവരെ ഉയർന്നേക്കും. മണിക്കൂറിൽ 22മുതൽ 48 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. ഇത്മൂലം മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
Next Story

