ഒമാൻ ഡെന്റൽ ഡോക്ടർമാരുടെ യോഗം ചേർന്നു
text_fieldsഒമാൻ ഡെന്റൽ ഡോക്ടർമാരുടെ യോഗം ഇന്റർസിറ്റി ഹോട്ടലിൽ നടന്നപ്പോൾ
മസ്കത്ത്: ഒമാൻ ഡെന്റൽ ഡോക്ടർമാരുടെ യോഗം ഇന്റർസിറ്റി ഹോട്ടലിൽ നടന്നു. ഹതാത് സ്പെഷാലിറ്റി പോളിക്ലിനിക്കിലെ ഡോ. ഹരേഷ് ബഷീർ അധ്യക്ഷത വഹിച്ചു. ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിലധികം ഡോക്ടർമാർ പങ്കെടുത്തു. സൺ ഡെന്റൽ സെന്ററിലെ ഡോ. രാധിക ഷെട്ടി എൻഡോഡോണ്ടിക് അപകടത്തെക്കുറിച്ച് സംസാരിച്ചു. യൂറോ അറേബ്യൻ സ്പെഷാലിറ്റി സെന്ററിലെ ഡോ. മരിയ ഹബീബ് ഇന്റർസെപ്റ്റീവ് ഓർത്തോട്ടിക്സിനെക്കുറിച്ച് സംസാരിച്ചു. ഡോ. ആഷിക് മാലിക് വിശിഷ്ടാതിഥിയായി. ഡോ. ശീതൾ വെൽനസ് ക്ലിനിക്ക് സ്വാഗതവും ഇംപീരിയൽ ഡെന്റൽ സിഡ് ക്ലിനിക്കിലെ ഡോ. ദിവ്യ മറിയം നന്ദിയും പറഞ്ഞു.

