ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsസഹം ചലഞ്ചേഴ്സ് സഹമിൽ സംഘടിപ്പിച്ച ഓണാഘോഷം
സഹം: ബാത്തിന മേഖലയിയിലെ ക്രിക്കറ്റ് ക്ലബ്ബായ സഹം ചലഞ്ചേഴ്സ് സഹമിൽ ഓണാഘോഷം സംഘടിപ്പിച്ചു. ക്ലബ് അംഗങ്ങളും കുടുംബങ്ങളും ക്ഷണിക്കപ്പെട്ടവരും പങ്കെടുത്ത ഓണാഘോഷം സഹമിലെ അൽ സൈൻ ഫാം ഹൗസിലായിരുന്നു നടന്നത്.
സദ്യക്ക് ശേഷം ഓണക്കളികൾ അരങ്ങേറി. സുന്ദരിക്ക് പൊട്ടുതൊടൽ, കസേരക്കളി, ബലൂൺ വീർപ്പിക്കൽ, സൂചിയിൽ നൂൽ കോർക്കൽ, ബിസ്കറ്റ് കടി എന്നിങ്ങനെ കുട്ടികൾക്കും സ്ത്രീകൾക്കും, പുരുഷന്മാർക്കുമായി പ്രത്യേക മത്സരങ്ങൾ നടന്നു.
മത്സര പരിപാടി ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് സുഭാഷ്, സെക്രട്ടറി സാജിത്, മെംബർമാരായ ദിലീപ്, റഈസ്, റമീസ്, മനീഷ് എന്നിവർ നിയന്ത്രിച്ചു. മത്സരത്തിൽ വിജയികളായ അഷ്റഫ്, ജംഷീർ, ഫർസാന, സുഭാഷ്, അഫ്സർ എന്നിവർക്ക് ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റൻ ശാദുലി, വൈസ് ക്യാപ്റ്റൻ ശരത് എന്നിവർ സമ്മാനദാനം നിർവഹിച്ചു. സഹം ചലഞ്ചേഴ്സ് എട്ടാമത് ക്രിക്കറ്റ് ടൂർണമെന്റ് നവംബർ അവസാന വാരം സഹമിലെ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുമെന്ന് ക്രിക്കറ്റ് ക്ലബ് രക്ഷാധികാരി ഷംസീർ പാളയം പറഞ്ഞു.

