പി.സി.എഫ് മെഡിക്കൽ ക്യാമ്പ്
text_fieldsപി.സി.എഫ് സലാലയിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിന്റെ പരിശോധന അബൂ തഹ്നൂൻ ഗ്രൂപ് എം.ഡി ഒ. അബ്ദുൽ ഗഫൂർ നിർവഹിക്കുന്നു
സലാല: പീപ്ൾ കൾചറൽ ഫോറം നൂറുൽ ശിഫ ആശുപത്രിയുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ന്യൂ സലാലയിലെ ആശുപത്രിയിൽ നടന്ന ക്യാമ്പ് മാധ്യമപ്രവർത്തകൻ കെ.എ. സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. ലോക കേരള സഭാംഗം പവിത്രൻ കാരായി ആശംസ നേർന്നു. ആദ്യ പരിശോധന അബൂ തഹ്നൂൻ ഗ്രൂപ് എം.ഡി ഒ. അബ്ദുൽ ഗഫൂർ നിർവഹിച്ചു. പി.സി.എഫ് പ്രസിഡന്റ് റസാഖ് ചാലിശ്ശേരി അധ്യക്ഷത വഹിച്ചു. നൂറുൽ ശിഫ എം.ഡി സുനിൽ ബേബി, ഫൈസൽ പയ്യോളി എന്നിവർ സംസാരിച്ചു. ഇബ്രാഹിം വേളം സ്വാഗതവും യൂസുഫ് ചെന്ത്രാപ്പിന്നി നന്ദിയും പറഞ്ഞു.
പ്രാഥമിക പരിശോധനകൾ കൂടാതെ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനവും ഉണ്ടായിരുന്നു. നിരവധി പേർ ക്യാമ്പ് ഉപയോഗപ്പെടുത്തി. വാപ്പു വല്ലപ്പുഴ, അഹമ്മദ് കബീർ, റിയാസ് കൊല്ലം, വിവിധ പാരാമെഡിക്കൽ ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.

