പ്രവാസി വെൽഫെയർ റിപ്പബ്ലിക് ദിനാഘോഷവും കലാസന്ധ്യയും നാളെ
text_fieldsസലാല: പ്രവാസി വെൽഫെയർ സലാല റിപ്പബ്ലിക് ദിനാഘോഷവും കലാസന്ധ്യയും സംഘടിപ്പിക്കുന്നു.
വ്യാഴം വൈകീട്ട് 8.30 മുതൽ ഐഡിയൽ ഹാളിൽ നടക്കുന്ന പരിപാടിയിൽ 'മിറർ ഓഫ് സലാല" ഇ-മാഗസിന്റെ പ്രകാശനവും നടക്കും. വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു. വ്യത്യസ്ത മേഖലകളിൽ പ്രഗൽഭ്യം തെളിയിച്ച വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിക്കും.
അലി മുഹമ്മദ് ( കമ്മ്യൂണിറ്റി ഡെവലപ്മെന്റ് കെ.എ.സലാഹുദ്ദീൻ (മീഡിയ), രാജഗോപാൽ (കൃഷി ) ഷജീർഖാൻ (സോഷ്യൽ വർക്ക്) അഭിനവ് സോജൻ (സ്പോർട്സ്) എന്നിവർക്കാണ് അവാർഡ് നൽകുന്നത്.
പരിപാടിയിലേക്ക് മുഴുവൻ പ്രവാസി മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ജനറൽ സെക്രട്ടറി തസ്റീന ഗഫൂർ പറഞ്ഞു.

