പ്രിവിലേജ് കാർഡ് വിതരണം ചെയ്തു
text_fieldsസുഹാർ: ബദറുൽ സമ ഹോസ്പിറ്റൽ സഹമിലെ യാറൽ അറബ് ഒമാനി സ്കൂളിൽ നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പിന്റെ നടത്തിപ്പുമായി സഹകരിച്ച സാമൂഹിക പ്രവർത്തകർക്കുള്ള ഡിസ്കൗണ്ട് കാർഡുകൾ വിതരണം ചെയ്തു.
സാമൂഹിക പ്രവർത്തകർ റഫീഖ് പറമ്പത്ത്, അശോകൻ ലിപ്റ്റൺ എന്നിവർ ബദറുൽ സമ ഹോസ്പിറ്റൽ സുഹാർ ബ്രാഞ്ച് മാനേജർ മനോജ് കുമാറിൽനിന്നും ഏറ്റുവാങ്ങി. ചടങ്ങിൽ സോണൽ മാർക്കറ്റിങ് ഹെഡ് ഷെയ്ഖ് ബഷീർ, മാർക്കറ്റിങ് പ്രതിനിധി ശരത് കൃഷ്ണ എന്നിവർ പങ്കെടുത്തു. 13ഓളം ഡോക്ടർമാർ പങ്കെടുത്ത മെഡിക്കൽ ക്യാമ്പിൽ നാനൂറോളം രോഗികളെ പരിശോധിച്ചു. മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും തുടർചികിത്സക്കുള്ള ആനുകൂല്യ കാർഡുകൾ നൽകിയിരുന്നു.

