ന്യൂനമർദം; വീണ്ടും മഴ വരുന്നു
text_fieldsമസ്കത്ത്: ന്യൂനമർദം രൂപപ്പെടുന്നതിന്റെ ഭാഗമായി അടുത്ത ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ മഴക്ക് സാധ്യതയുണ്ടെന്ന് ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ടുകൾ സൂചിപ്പിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വ്യത്യസ്ത തീവ്രതയിലുള്ള മഴക്കായിരിക്കും സാക്ഷ്യം വഹിക്കുക. വാദികൾ നിറഞ്ഞൊഴുകുകയും ചെയ്യും. മഴ ക്രമേണ അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലേക്കും വ്യാപിക്കുമെന്നാണ് കരുതുന്നത്. കാലാവസ്ഥയുമായി ബന്ധപ്പട്ട സംഭവ വികാസങ്ങൾ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് ദേശീയ മൾട്ടി-ഹാസാർഡ് എർലി വാണിങ് സെൻറർ അറിയിച്ചു. അതേസമയം, രാജ്യത്തെ പല ഗവർണറേറ്റുകളിലും ചൂട് അനുഭവപ്പെടുന്നുണ്ട്. പല പ്രദേശങ്ങളിലും 36 ഡിഗ്രി സെൽഷ്യസിനു മുകളിലായിരുന്നു താപനില.

