മഴ: ദാഹിറയിൽ കാണാതായ ആൾക്കായി തിരച്ചിൽ പുരോഗമിക്കുന്നു
text_fieldsധങ്ക് വിലായത്തിൽ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന തിരച്ചിൽ
മസ്കത്ത്: കനത്ത മഴയിൽ കഴിഞ്ഞാഴ്ച ദാഹിറ ഗവർണറേറ്റിൽ കാണാതായ ആൾക്കുവേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അധികൃതർ അറിയിച്ചു.
ധങ്ക് വിലായത്തിലെ വാദിയിൽ അകപ്പെട്ടാണ് ആളെ കാണാതായിരിക്കുന്നത്. ദാഹിറ ഗവർണറേറ്റിലെ സി.ഡി.എ.എ ഡിപ്പാർട്മെന്റും ഗവർണറേറ്റ് പൊലീസ് കമാൻഡും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉപയോഗിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്.
ന്യൂനമർദത്തിന്റെ ഭാഗമായുള്ള കനത്ത മഴയിൽ രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത നാശനഷ്ടമാണ് നേരിട്ടത്. മലയാളിയുൾപ്പെടെ 21 പേരുടെ ജീവനാണ് പൊലിഞ്ഞത്.

